എന്റെ ഓര്‍മ്മയില്‍ ഇടയ്ക്കിടയ്ക് തെളിഞ്ഞു വരുന്ന ഒരാളാണ് ക്ലിന്റ്. അതെ ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു കുരുന്ന് പ്രതിഭ. തോമസ് ക്ലിന്റ് എന്നാണെന്ന് തോന്നുന്നു മുഴുവന്‍ പേര്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മരിക്കുമ്പോള്‍ ഈ കൊച്ച് ചിത്രകാരന് ആറോ ഏഴോ വയസ്സേ ഉണ്ടായിരുന്നൊള്ളൂ. അതിനോടകം തന്നെ മിഴുവുറ്റ പതിനായിരക്കണക്കിന് ചിത്രങ്ങള്‍ വരച്ചിരുന്നു. ക്ലിന്റ് വരച്ച ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം കാണാന്‍ ഈയുള്ളവനും ഒരിക്കല്‍ അവസരം ലഭിച്ചിരുന്നു. കളര്‍ പെന്‍സിലും ക്രയോണ്‍സും പിന്നെ ബാള്‍ പെന്നും ഒക്കെ ഉപയോഗിച്ച് വരച്ച നെറ്റിപ്പട്ടം കെട്ടിയ ആനകളുടേയും, ഉല്‍സവ പറമ്പ് ദൃശ്യങ്ങളുടേയും, ഗണപതിയുടേയും, തെയ്യങ്ങളുമൊക്കെയായ് നിരവധി ചിത്രങ്ങള്‍.
മണ്‍മറഞ്ഞു പോയ ഈ കൊച്ചു ചിത്രകാരനെക്കുറിച്ച് അറിയാനും, കൂടുതലായി അറിയാവുന്നവര്‍ ആ അറിവ് ഇവിടെ പങ്കുവെയ്ക്കുവാനും ഒക്കെയായി എത്തും എന്ന പ്രതീക്ഷയോടെ.
Friday, October 31, 2008
Subscribe to:
Post Comments (Atom)
2 comments:
അകാലത്തില്‍ മണ്‍മറഞ്ഞ് പോയ ക്ലിന്റ് എന്ന കൊച്ചു ചിത്രകാരനെക്കുറിച്ച്...
ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഞാനും ക്ലിന്റിനെപ്പറ്റി ഓര്‍ത്തു.
Post a Comment