വരും ചില ചിന്തകള്‍ വന്നപോല്‍ പോകും. എങ്കിലും മനസ്സിന്റെ അടിത്തട്ടില്‍ ഇനിയും മായാതെ കിടക്കുന്ന ചില നിറം മങ്ങിയ ചിന്തകള്‍ക്ക് ജീവന്‍ പകരാന്‍ ഇതാ എന്റെ മനഃപുസ്തകം തുറക്കുകയായ്. ഇതിലെഴുതുന്ന മിക്ക ചിന്തകള്‍ക്കും അടുക്കും ചിട്ടയുമില്ല. അങ്ങനെ തന്നെയാണ് അവ എന്റെ മനസ്സിലേക്ക് കടന്നുകൂടുന്നതും, അവ പിന്നീട് കടന്ന് വരാറുള്ളതും. അവയ്ക്ക് ഭാഷയില്ല, കാലമില്ല, ഭേദമില്ല. അങ്ങനെ വരുന്ന വിഷയങ്ങള്‍ പ്രിയ വായനക്കാര്‍ക്കായി ഇവിടെ അയവിറക്കുകയാണ് ഞാന്‍. ഇവിടെ എഴുതുന്ന കാര്യങ്ങള്‍ എഡിറ്റ് ചെയ്തിട്ടല്ല അവതരിപ്പിക്കുന്നത്. നമ്മുടെ ചിന്തകളും അങ്ങനെ ആണല്ലോ. പ്രായം ഏറി വരുകയായതിനാല്‍ ഈ ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്ക്കാനൊരിടം അത്രയേ ഇതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നൊള്ളൂ.
എന്നാല്‍ തുടങ്ങിക്കളയാം..
മിക്കാവാറും എന്റെ മനസ്സില്‍ കൂടെകൂടെ തെളിഞ്ഞുവരാറുള്ള ഒരാള്‍ ആണ് മരിച്ചുപോയ ഒബ്രിമെനന്‍. അദ്ദേഹം മരിക്കുന്നതിന് മുന്‍പ് അത്ര പ്രശസ്തന്‍ ആയിരുന്നോ എന്ന് എനിയ്ക്ക് അറിഞ്ഞുകൂടാ. അദ്ദേഹം ഇംഗ്ഗ്ലണ്ടിലോ മറ്റോ ആണ് ജീവിച്ചുരുന്നതെന്ന് തോന്നുന്നു. അച്ഛന്‍ മലയാളിയും അമ്മ വിദേശ സ്ത്രീയും. എന്തായാലും മരിച്ചദിവസം ഒഴികെ പിന്നീടൊന്നും അദ്ദേഹത്തെക്കുറിച്ച് ആരും പറഞ്ഞും എഴുതിയും കേട്ടിട്ടില്ല. അദ്ദേഹം എഴുതിയ ഒരു പുസ്തകത്തിന്റെ തലക്കെട്ട് ഞാന്‍ ഇടയ്ക്കിടയ്ക്ക് ഓര്‍ക്കാറുണ്ട് (പുസ്തകം വായിച്ചിട്ടില്ല) "A space within the Heart". അതിന്റെ മലയാള പരിഭാഷയുണ്ടെന്ന് തോന്നുന്നു. "ഹൃദയത്തിലൊരിടം." ഈ തലക്കെട്ട് തന്നെയാവണം അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ വീണ്ടും ഓടിയെത്താനുള്ള കാരണം. ഒബ്രിമെനനെക്കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടാകുമോ ആവോ?
വീണ്ടും കാണാം!
Tuesday, October 7, 2008
Subscribe to:
Post Comments (Atom)
3 comments:
വരും ചില ചിന്തകള്‍ വന്നപോല്‍ പോകും. എങ്കിലും മനസ്സിന്റെ അടിത്തട്ടില്‍ ഇനിയും മായാതെ കിടക്കുന്ന ചില നിറം മങ്ങിയ ചിന്തകള്‍ക്ക് ജീവന്‍ പകരാന്‍ ഇതാ എന്റെ മനഃപുസ്തകം തുറക്കുകയായ്. ഇതിലെഴുതുന്ന മിക്ക ചിന്തകള്‍ക്കും അടുക്കും ചിട്ടയുമില്ല. അങ്ങനെ തന്നെയാണ് അവ എന്റെ മനസ്സിലേക്ക് കടന്നുകൂടുന്നതും, അവ പിന്നീട് കടന്ന് വരാറുള്ളതും. അവയ്ക്ക് ഭാഷയില്ല, കാലമില്ല, ഭേദമില്ല. അങ്ങനെ വരുന്ന വിഷയങ്ങള്‍ പ്രിയ വായനക്കാര്‍ക്കായി ഇവിടെ അയവിറക്കുകയാണ് ഞാന്‍. ഇവിടെ എഴുതുന്ന കാര്യങ്ങള്‍ എഡിറ്റ് ചെയ്തിട്ടല്ല അവതരിപ്പിക്കുന്നത്. നമ്മുടെ ചിന്തകളും അങ്ങനെ ആണല്ലോ. പ്രായം ഏറി വരുകയായതിനാല്‍ ഈ ഓര്‍മ്മകള്‍ സൂക്ഷിച്ചുവയ്ക്കാനൊരിടം അത്രയേ ഇതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നൊള്ളൂ.
ബൂലോകത്തേക്കു സ്വാഗതം..!
എന്താണ് ഈ തൂലിക നാമം സ്വീകരിച്ചതിന്റെ പിന്നിലെ കഥ..?
ഒബ്രിമെനന്‍ ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്..എന്തായാലും താങ്കളുടെ അന്വേഷണത്തിന് ബൂലോഗം ഉത്തരം തരാതിരിക്കില്ല.
നന്ദി സുഹ്രുത്തേ (കുഞ്ഞന്‍)!
‘കാസാബിയങ്കാ‘ എന്ന പേര് സ്വീകരിച്ചതിനെക്കുറിച്ച് പിന്നീട് ഒരു പോസ്റ്റിടുന്നതാണ്. കാത്തിരിക്കുക!
ഒബ്രിമെനന്റെ അമ്മ ഐറിഷ്‌കാരിയായിരുന്നു എന്ന് പിന്നീടുള്ള ഒരു അന്വേഷണത്തില്‍ നിന്ന് മനസ്സിലായി.
Post a Comment